Skip to main content

Posts

Showing posts from 2016

Life..A fly to death...

പ്രായാധിക്യമെന്നെ തളർത്തുന്നുവെന്നാലും.. പിടികൊടുക്കില്ല ഞാൻ വാർധക്യത്തിനായ് എന്നുമുണ്ടെനിക്ക് ബാല്യമരുതാത്തതു ചെയ്‌വാനും  ചെയ്തു നോക്കിടാനും.. ശൈശവശീലങ്ങളൊന്നും മാറിയില്ല.. ഹൃദയത്തെ ചിരിപ്പിക്കുന്നതെന്തിനും പ്രഥമ സ്ഥാനമുണ്ടെൻ മനസ്സിനുള്ളിൽ.. പൂച്ചയായും, ആട്ടിൻകുട്ടിയായും, പിഞ്ചു പൈതലായും, സഖിയായും, സൂര്യകിരണങ്ങളായും, ഭക്ഷണമായും വന്നെന്നിരിക്കുമീ കാരണഹേതുക്കൾ.. ആറടി മണ്ണിലൊടുങ്ങാനെന്തിനെടോ ആടയാഭരണങ്ങളും പ്രൗഢിയും? നീ വെറുക്കുന്ന പുഴുക്കളാണ് നിൻ മേനിക്കുടമകൾ.. ആസ്വദിക്കണമീ ജീവിതമെന്നോർക്കുമ്പോഴും പോകും നിന്റെ വിലയേറും രണ്ടു നിമിഷം... ഭൂഗോളത്തിന്റെ സ്പന്ദനമല്ല ജീവിതം... കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതാണ് ജീവിതം.. പിഴവിൽ നിന്നു പഠിക്കാനുള്ളതാണ് ജീവിതം..

മാസായി മാര... (യാത്രാ വിവരണം - Manto Konikkara)

കൂട്ടുകാർ കുറെ ഉണ്ടെങ്കിലും ഒരു അരിപ്പ എടുത്തു അരിക്കുമ്പോൾ നമ്മൾ എടുത്തു കളയാൻ അരിപ്പയിൽ അവശേഷിച്ച ധാന്യമണികൾ എന്നു വേണേൽ വിളിക്കാം..ഈ കഥയിൽ ഞങ്ങൾ എന്നു പറയുന്നത് ഈ നാലു ധാന്യമണികളും പിന്നെ അവരുടെ കുടുംബവും ആണ്...എറിയുമ്പോൾ വന്നു വീഴുന്ന സ്ഥലം പലതാണ്...കോളേജിൽ കണ്ടിട്ടുണ്ട് എന്നോർത്ത് ഞങ്ങൾ ഒരുമിച്ചല്ല ക്ലാസ്സിൽ ഇരുന്നത്...ഇപ്പോഴും ഞങ്ങൾ ഒന്നിച്ചൊന്നും അല്ല..ഒരാൾ അബുദാബി, ഒരാൾ ദുബായ്, ഒരാൾ ഷാർജ, ഒരാൾ സൗദി..തമ്മിൽ യാതൊരു സാമ്യതകളും ഇല്ല.. വിപരീത ധ്രുവങ്ങൾ ആകർഷിക്കും എന്നു ശാസ്ത്രത്തിൽ പഠിച്ചത് ജീവിതത്തിലും ശരിയാണ്... ഗൾഫിൽ ജാതി മതഭേതമന്യേ ഇഷ്ടപ്പെടുന്ന ഒന്നാണ് ഈദ് ഒഴിവു ദിവസങ്ങൾ..അതുകൊണ്ട് ഒരു മാസം മുൻപെ ആസൂത്രണത്തിന്റെ ഭാഗമായി കുറെ ആഡംബര റിസോർട്സിന്റെ വില വിവര പട്ടികയെല്ലാം നോക്കി അന്ധാളിച്ചിരുന്നു..അടുത്ത് കിടക്കുന്ന സലാല എങ്കിലും പോവാൻ പറ്റാത്ത അവസ്ഥ..നാട്ടിൽ പോവാൻ ഓർത്തു വിമാനത്തിന്റെ ടിക്കറ്റ്‌ നിലവാരം കണ്ടപ്പോൾ ഞെട്ടി.. ആസൂത്രണം നിർത്തി വീട്ടിൽ കഴിഞ്ഞു കൂടാൻ തീരുമാനിക്കുന്നതിന് തൊട്ട് മുൻപെ ഉള്ള നിമിഷം..ചിന്താ ധാര ഇങ്ങനെ പോയി. "എളുപ്പത്തിൽ സുഖം