Skip to main content

Posts

Showing posts from April, 2016

കൗമാരം...

വകന്ഞൊതുക്കി കേശഭാരം സദാ.. പ്രതിബിംബാവലോകനശാഡ്യം ഇരിപ്പതുണ്ടെങ്കിലും.. കണ്ടില്ലവൾ ദർപ്പണാന്ധരാക്ഷികൾ... ആവില്ലവൾക്കൊരു നാഴിക ദർപ്പണമില്ലാതെ .. കണ്ടെത്തിടുമൊരു ദർപ്പണമെവിടാകിലും... നഗരമധ്യത്തിലെ ചില്ലു പ്രതലങ്ങളാലും.. ഒഴുകുന്ന നീരുറവകളാലും.. സന്ധ്യാ ദീപത്തിൻ ഓട്ടു പ്രതലത്തിനാലും.. തീർത്തിടും അവൾ തൻ ദർപ്പണം.. വീണുപോമെവനും നിൻ ലജ്ജാ നയനങ്ങളിൽ.. ആകണം ഒരു യോഗ്യനവൻ.. കാണണം നിൻ അന്തരംഗം.. അർഹനല്ലൊയിവൻ  വിശേഷാൽ സൗന്ദര്യം ആസ്വദിപ്പാൻ... ഉലയല്ലേ നിൻ ചിത്തം ബാഹ്യ വർണനകളിൽ.. കാണണം നീ നിന്റെ ഉള്ളമാദ്യം.. ഈച്ചയെ ഭീതിയുള്ളവളെ നീ അമ്മയെ  എങ്ങനെ വിസ്മരിക്കും.. അഴിയട്ടെ മുഖംമൂടികൾ... തച്ചുതകര്ക്കാം കണ്ണുള്ള കണ്ണാടികൾ... മയക്കാനെത്തുന്നവനറിയണം  മെരുക്കാനറിയുന്നവളെ.... ഓടിയോളിക്കട്ടെ ചെന്നായ്ക്കൾ...                                                               - Manto

കരി പുരണ്ട അടുക്കള ഒരു അമുല്യ നിധി..

വല്യമ്മയുടെ ഓലപ്പുരയിൽ നിന്നു മണ്ണിൽ നിന്നു പറിച്ചെടുത്ത കൂർക്ക കാച്ചിയ മണം വരുന്നുണ്ട്...ബന്ധുക്കൾ അവ്ടെ പോയി ഒന്നും കഴിക്കണ്ട എന്നു പറഞ്ഞിട്ടുണ്ട്... നല്ല ഓണക്ക മാന്തളും കൂർക്ക ഉപ്പേരിയും കഞ്ഞിയും അതും പ്ലാവിലയിൽ കുടിക്കുന്ന സുഖം മുൻപേ അറിഞ്ഞിട്ടുള്ള  മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഈ എന്നോടാ അവരുടെ സദാചാരം... പ്രീഡിഗ്രി ആയപ്പോൾ ഉച്ചക്ക് കൊണ്ട് വന്ന ചോറ്റുപാത്രം തുറക്കാൻ മടി...അമ്മ വെച്ച് തന്ന കൂർക്കക്കും മുതിരക്കും കൂട്ടുകാരന്റെ പാത്രത്തിലെ നൂഡിൽസിനോടും ബ്രെടിനോടും കിടപിടിക്കുമോ എന്ന അപകർഷതാ ബോധം..കൂട്ടുകാർ കഴിക്കുമ്പോൾ കൂടെ പോലും ഇരിക്കില്ല..കാരണം അവര്ക്കിഷ്ടപെട്ട കറികൾ എനിക്കില്ല.. പ്രണയിനിയോട് ഇഷ്ട ഭക്ഷണം മുതിരയാണെന്ന് പറഞ്ഞാലുള്ള ഭീകരഫലം എനിക്കറിയാം...അപ്പന്റെ പോക്കറ്റിലെ ചില്ലറകൾ കട്ടെടുത്ത് അവളോടൊപ്പം ഞാൻ പിസ്സയും ബർഗെറും കുത്തി കേറ്റി..കഴിച്ചു കഴിഞ്ഞു അവൾ പറയും 'വാവ് സൊ ഡെലിഷ്യസ്'.. ഇത് പറയാൻ ഞാനും മാറ്റി എന്റെ ഭക്ഷണ ശൈലി.. മകൻ കഞ്ഞി വേടിച്ചു ബെഡിൽ വച്ച് തന്നു...ഭാര്യ കരഞ്ഞു കിടപ്പുണ്ട്..പാതി തളർന്ന എന്നെ പിടിചെഴുന്നെല്പിച്ചത് ആ വല്യമ്മ - Manto

ഉറക്കം (പ്രസിദ്ധിയില്ലാത്ത നായകൻ)

ഉള്ളവനോ വിലയില്ല... ഇല്ലാത്തവനോ വിലമതിക്കാനാവാത്ത സ്വത്തും.. വരുമെന്നോർത്താൽ വരില്ല.. വരുത്താമെന്നോർത്താൽ നടപ്പില്ല.. വന്നുകഴിഞ്ഞാൽ അറിയില്ല... നിദ്രാ സുഖം അറിവില്ലാർക്കും വർണിക്കാൻ.. പ്രാപിക്കാനകില്ല കുഞ്ഞേ സുബോധം വെടിഞ്ഞീടിൽ.. വർണ്ണിക്കാനാവില്ല നിനക്കാ സുവർണ്ണ നിമിഷം... ശാസ്ത്ര ചിന്തകന്മാർ തൻ താളുകളിൽ ചേർക്കാൻ വിട്ടുപോയ്‌ പ്രതിഭാസം.. ജലവും വായുവും പോൽ അവശ്യം മർത്യനീ നിദ്ര.. നീലച്ചടയനും, മദ്യവും പിന്നെ ഗുളികയും സുലഭമിഹ ലോകത്തിൽ... പ്രയോഗിക്കാം വൃഥാ നിദ്രാപ്രാപ്യതിനായ്.. കേന്ദ്രികരിക്കൂ നിൻ ദൃഷ്ടി ശൂന്യതയിൽ... നിശ്വസിക്കൂ ദീർഘം ശാന്തമായ്.. പുളകിതമാകും നയനങ്ങൾ ആസന്നമാകും പ്രഭാതത്തിൽ.. ഓർത്തെടുക്കാനാവില്ല ആഴങ്ങളിൽ നീ പൂണ്ടുപോയ നാഴിക..                                                                                                                   - Manto

മദ്യം (Highly matured liquid)...

വിരഹ ഹർഷ നഷ്ട നേട്ടങ്ങളെതാകിലും.. പ്രമുഖ സ്ഥാനിയനല്ലൊയിവൻ... പ്രലോഭാനങ്ങളേറെ  തൊടുക്കുമിവനീ പരിത സ്ഥിതികളിൽ.. പലതുണ്ട് നാമധേയമെനിക്കു... ഇഷ്ടവർണ്ണങ്ങളുണ്ട്‌ തിരഞ്ഞെടുക്കാൻ... വീര്യത്തിനും തലങ്ങൾ വിഭിന്നമല്ലോ.. അവർണ്ണനീയം എൻ ഉന്മാദലഹരി കരളിനു നോവാതെ സേവിക്കുകിൽ.. മൂഷികൻ‌ വ്യാഘ്രമായിടാനും.. അസുരൻ ലളിത ഗാനമാലപിക്കാനും.. അധിക നാഴിക വേണ്ടെനിക്ക്... അരക്ഷണധൈർഗ്ഖ്യം മതിയെന്നാലെനിക്ക് കാഠിന്യമാം കണ്ണികളൂട്ടിയുറപ്പിക്കാൻ.. രുധിരക്കളങ്ങളും അശ്രുബാഷ്പങ്ങളും തീർത്തിടും ചിലരെന്നെ പഴിക്കാനായ്... നിസ്സഹായനല്ലോ ഞാൻ ദുർമരണങ്ങൾക്ക്.. അറിയണം നിങ്ങളെൻ മാരക ദുഷ്യഫലങ്ങളും..                                                                                                                                                 - Manto

രോഗശയ്യ

അനായാസം നിൻ അതിജീവനം... ഞങ്ങള്ക്കെല്ലാം ദുഖമുണ്ടുണ്ണി നിൻ രോഗശയ്യയിൽ നീ പേറും വേദന... ശുഭാപ്തി വിശ്വാസം കൈവിടരുതല്ലോ ഉണ്ണി... എല്ല്ലാരും ചൊല്ലുന്നുയിതു  എൻ രോദനം ശ്രവിക്കുകിൽ... സ്രഷ്ട്ടാവിൻ വിളി വന്നു നിനച്ചിരിക്കാതെ.. അസ്വഭാവികം എന്നു പറയേണ്ടു... ശത്രുവും മിത്രവും ഒരുപോൽ ഉരുവിടുന്നു  പൊള്ളയാം ഈ വാക്കുകൾ എൻ പ്രാണൻ പോയിടുമ്പോൾ.. ചൊല്ലാൻ ഏവനും ഇല്ല നഷ്ടം തെല്ലും... തന്നില്ല സ്രഷ്ടാവ് നമുക്കൊരു വിങ്ങലിന്റെ അളവുകോൽ... വേദനയുടെ അളവുകോൽ - Manto

Life of a mechanical back bencher...

ഭയവിഹ്വലനായിരുന്നു  തുടക്കത്തിൽ.. മോഹിച്ചിരുന്നു വാനോളം സുന്ദരികളെ... എവിടേം കണ്ടീല എൻ കണ്ണിൽ നോക്കുന്ന കണ്ണുകൾ.. മോഹിച്ചിരുന്നു വിദ്യയാൽ ബുദ്ധി ജീവിയാകാൻ... ആയില്ലെനിക്ക്  സങ്കീർണമാം  തത്വങ്ങൾ പിന്തുടരാൻ.. തോഴന്മാരെല്ലാം കൂടെ നിന്നു തൻ കാര്യ സാധ്യതിനായ്.. കണ്ടില്ല എൻ പേർ ഒരു ഫലകമേതിലും ... കണ്ടു ഞാൻ നിസ്സഹായമാം കണ്ണുകൾ ഒരുപാടു.. ആഗ്രഹങ്ങൾ മാത്രം ബാക്കി ഞാനാ കോളെജിൻ  പടിയിറങ്ങുമ്പോൾ... കണ്ടു ഞാൻ മാറ്റം എൻ ഹൃദയത്തെ പിന്തുടർന്നപ്പോൾ... വന്നുചെർന്നെല്ലാം ഞാൻ ആഗ്രഹിചതിലുമപ്പുറം.. അറിയുന്നു ഞാൻ വിദ്യയാൽ മാറിയെൻ ചിന്താഗതി..                                                                                                                        -  Manto

ഒരു കിലോ സന്തോഷം...

നൊമ്പരവും സന്തോഷവും ഒഴിച്ചീടിൽ.. ഒന്നുമേ തുല്യമാം വിഭജിച്ചില്ല ഭവാൻ ഈ ഭൂവിൽ.. അറിയുന്നില്ലിവൻ അത്ഭുതമാമീ വിഭജനവും വിതരണവും... അലയുന്നു മനുഷ്യൻ കേവലം ധനത്തിനായി.. ധനമല്ല മനുഷ്യാ നിൻ സൌഭാഗ്യത്തിനാധാരം.. പിന്നെയോ വിലമതിക്കാനാവാത്ത നിന്റെ ചിത്തം.. സമമല്ലൊ പാപരാസിക്കും ധനികനും നിദ്രാവിഘ്നം ഭവിക്കുകിൽ.. കാരണഹേതുക്കൾ മാത്രമല്ലോ വ്യത്യസ്തം... വൈദ്യൻ കുറിക്കും ഔഷധത്തിനില്ല വേർതിരിവ്.. വനത്തിൽ കഴിയും മനുഷ്യന് കൊതിക്കുന്നു നഗരത്തിലെറാൻ... ധീർഘനിശ്വാസത്താൽ നഗരവാസി ചൊല്ലും എത്രയോ  സുഖപ്രദം ഈ വനവാസം...

LIfe in a flash !!!

രാവിലെ അമ്പലത്തിലെ പാട്ട് കേട്ട് നല്ല ഊര്ജസ്വലനായി തിരിഞ്ഞു കിടന്നുറങ്ങി... (വർഗീയത സടകുടഞ്ഞു വന്നെങ്കിൽ പോയി വല്ല മുരുക്കേലും കേറ് )വേറെ ഏതോ ഗ്രഹങ്ങളിൽ നിന്നും അശരീരികൾ  ഉയരുന്നുണ്ട്... നല്ല നനഞ്ഞ കൈകൊണ്ടു തുടയിൽ അടി കിട്ടിയപോഴാണ് അശരീരിയുടെ ഉറവിടം അമ്മയാണെന്ന് മനസ്സിലായത്... ബോധം വീണപ്പോൾ ആകെ ആധി... പല്ല് പൊന്തിയ കണക്കു ടീച്ചറുടെ മുഖം മനസ്സിൽ.. ഉമിക്കരി കൊണ്ട് പല്ല് നന്നായി അമർത്തി തേച്ചു... ചൂട് വെള്ളത്തിൽ നിലത്തിരുന്നു ചന്ദ്രിക കൊണ്ട് കുളിച്ചു...ഓരോ കപ്പ്‌ വെള്ളവും തലയിൽ കൂടെ വീഴുമ്പോൾ  മാദക റാണി എന്ന തോന്നൽ...വലുതാകുമ്പോൾ വലിയ ചട്ടമ്പിയായി ടീച്ചറെ തല്ലുന്ന രൂപരേഖ മെനയുന്നുണ്ട്  ഇഡ്ഡലിയും ചട്ണിയും അകത്താകുമ്പോൾ ... പുറത്തിറങ്ങിയപ്പോൾ നല്ല മഴക്കോൾ.. ആകെ ഇരുണ്ട ഒരു പരിസരം... പാല സൊസ്യ്റ്റിയിൽ ആളുകൾ കുട ഇല്ലാത്തതിനാൽ ഇറങ്ങാതെ മഴയെ പഴിച്ചു നില്പുണ്ട്... രജനികാന്ത് മനസ്സിലോട്ടു കടന്നു വന്നപ്പോൾ കുട ചുരുക്കി... ഒരു വലിയ മിന്നൽ കണ്ണിലോട്ടടിച്ചു...ഞെട്ടിതരിച്ച് ഞാൻ വണ്ടിയുടെ വേഗത നോക്കിയപ്പോൾ 150km/hr...അടിച്ചത് റഡാർ ക്യാമറ ഫ്ലാഷ് ആണ്...കണക്കുകൾ വീണ്ടും പിഴച്ചു... പല്ല് പൊന്തിയ ട