Skip to main content

കൗമാരം...

വകന്ഞൊതുക്കി കേശഭാരം സദാ..
പ്രതിബിംബാവലോകനശാഡ്യം ഇരിപ്പതുണ്ടെങ്കിലും..
കണ്ടില്ലവൾ ദർപ്പണാന്ധരാക്ഷികൾ...
ആവില്ലവൾക്കൊരു നാഴിക ദർപ്പണമില്ലാതെ ..
കണ്ടെത്തിടുമൊരു ദർപ്പണമെവിടാകിലും...
നഗരമധ്യത്തിലെ ചില്ലു പ്രതലങ്ങളാലും..
ഒഴുകുന്ന നീരുറവകളാലും..
സന്ധ്യാ ദീപത്തിൻ ഓട്ടു പ്രതലത്തിനാലും..
തീർത്തിടും അവൾ തൻ ദർപ്പണം..


വീണുപോമെവനും നിൻ ലജ്ജാ നയനങ്ങളിൽ..
ആകണം ഒരു യോഗ്യനവൻ..
കാണണം നിൻ അന്തരംഗം..
അർഹനല്ലൊയിവൻ  വിശേഷാൽ സൗന്ദര്യം ആസ്വദിപ്പാൻ...


ഉലയല്ലേ നിൻ ചിത്തം ബാഹ്യ വർണനകളിൽ..
കാണണം നീ നിന്റെ ഉള്ളമാദ്യം..
ഈച്ചയെ ഭീതിയുള്ളവളെ നീ അമ്മയെ  എങ്ങനെ വിസ്മരിക്കും..


അഴിയട്ടെ മുഖംമൂടികൾ...
തച്ചുതകര്ക്കാം കണ്ണുള്ള കണ്ണാടികൾ...
മയക്കാനെത്തുന്നവനറിയണം  മെരുക്കാനറിയുന്നവളെ....
ഓടിയോളിക്കട്ടെ ചെന്നായ്ക്കൾ...
                                                              - Manto

Popular posts from this blog

എംപ്റ്റിക്വർട്ടർ (LIWA DESERT) - യാത്രാവിവരണം - Manto Konikkara

സോഷ്യൽ മീഡിയ, ടെക്നോളജി..ഗുണത്തേക്കാളേറെ ദോഷവശങ്ങൾ ആണ് ഇവക്കുള്ളതെന്നു ഞാൻ കണ്ണടച്ചു പറയും.. ഇവ കൊണ്ടുള്ള ഏറ്റവും വലിയ ഗുണം ഇതാണ്..യാത്രകൾ !! അഞ്ചു ഇഞ്ചുള്ള ഒരു സ്ക്രീൻ വച്ച് എവിടെയും പോകാം..എന്തും അറിയാം..സമൂഹത്തിലെ കൂലിപ്പണിക്കാരൻ മുതൽ ഡോക്ടർമാർക്കു വരെ ഇപ്പോൾ യാത്രകൾ ഹരമാണ്..ഒരു തരത്തിൽ പറഞ്ഞാൽ വിദ്യാഭ്യാസക്കുറവും  ലോകപരിചയവും സന്തുലിതമായി സമൂഹത്തിൽ എല്ലാവരെയും അഭ്യസ്തവിദ്യന്മാർ ആക്കിയെന്നു വേണം പറയാൻ..
ഇത് ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന കുറച്ച് പേരുടെ യാത്രയാണ് ..അതായതു  പ്രവാസികൾ എന്ന് വിലകുറഞ്ഞ പ്രയോഗം കൊണ്ട് മുദ്ര കുത്തപെട്ടവർ..യു എസ്, ഓസ്ട്രേലിയ , കാനഡ , യൂറോപ്പ് എന്നിവിടങ്ങളിലുള്ളവരെ പ്രവാസി എന്ന് വിളിക്കില്ലെങ്കിലും ഗൾഫിൽ ഉള്ളവരെ അതായത് സ്വന്തം നാടിനു നാല് കാശുണ്ടാക്കി കൊടുക്കുന്നവരെ അങ്ങനെ വിളിക്കാനാണ് മലയാളികൾക്കിഷ്ടം.പതിവ് കഥകളിൽ കേൾക്കുന്ന പോലെ ഈ  യാത്രയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഗതികേട് കൊണ്ടല്ല ഇവിടെ വന്നു പെട്ടത്..ഒരു കല്യാണം പെട്ടെന്ന് തരപ്പെടണം, പോകാനും ജോലി ലഭിക്കാനും എളുപ്പമുള്ള പ്രദേശം അതും സ്വന്തം വീട്ടിൽ നിന്നും 4 മണിക്കൂർ മാത്രം യാത്രാദൈർഘ്യം ഉള്ള ഒരിടം, അതായിര…

മാസായി മാര... (യാത്രാ വിവരണം - Manto Konikkara)

കൂട്ടുകാർ കുറെ ഉണ്ടെങ്കിലും ഒരു അരിപ്പ എടുത്തു അരിക്കുമ്പോൾ നമ്മൾ എടുത്തു കളയാൻ അരിപ്പയിൽ അവശേഷിച്ച ധാന്യമണികൾ എന്നു വേണേൽ വിളിക്കാം..ഈ കഥയിൽ ഞങ്ങൾ എന്നു പറയുന്നത് ഈ നാലു ധാന്യമണികളും പിന്നെ അവരുടെ കുടുംബവും ആണ്...എറിയുമ്പോൾ വന്നു വീഴുന്ന സ്ഥലം പലതാണ്...കോളേജിൽ കണ്ടിട്ടുണ്ട് എന്നോർത്ത് ഞങ്ങൾ ഒരുമിച്ചല്ല ക്ലാസ്സിൽ ഇരുന്നത്...ഇപ്പോഴും ഞങ്ങൾ ഒന്നിച്ചൊന്നും അല്ല..ഒരാൾ അബുദാബി, ഒരാൾ ദുബായ്, ഒരാൾ ഷാർജ, ഒരാൾ സൗദി..തമ്മിൽ യാതൊരു സാമ്യതകളും ഇല്ല.. വിപരീത ധ്രുവങ്ങൾ ആകർഷിക്കും എന്നു ശാസ്ത്രത്തിൽ പഠിച്ചത് ജീവിതത്തിലും ശരിയാണ്...
ഗൾഫിൽ ജാതി മതഭേതമന്യേ ഇഷ്ടപ്പെടുന്ന ഒന്നാണ് ഈദ് ഒഴിവു ദിവസങ്ങൾ..അതുകൊണ്ട് ഒരു മാസം മുൻപെ ആസൂത്രണത്തിന്റെ ഭാഗമായി കുറെ ആഡംബര റിസോർട്സിന്റെ വില വിവര പട്ടികയെല്ലാം നോക്കി അന്ധാളിച്ചിരുന്നു..അടുത്ത് കിടക്കുന്ന സലാല എങ്കിലും പോവാൻ പറ്റാത്ത അവസ്ഥ..നാട്ടിൽ പോവാൻ ഓർത്തു വിമാനത്തിന്റെ ടിക്കറ്റ്‌ നിലവാരം കണ്ടപ്പോൾ ഞെട്ടി..
ആസൂത്രണം നിർത്തി വീട്ടിൽ കഴിഞ്ഞു കൂടാൻ തീരുമാനിക്കുന്നതിന് തൊട്ട് മുൻപെ ഉള്ള നിമിഷം..ചിന്താ ധാര ഇങ്ങനെ പോയി. "എളുപ്പത്തിൽ സുഖം തരുന്ന എന്തിനും രണ്ടു പവൻ സ്വർണ…

രോഗശയ്യ

അനായാസം നിൻ അതിജീവനം...
ഞങ്ങള്ക്കെല്ലാം ദുഖമുണ്ടുണ്ണി നിൻ രോഗശയ്യയിൽ നീ പേറും വേദന...
ശുഭാപ്തി വിശ്വാസം കൈവിടരുതല്ലോ ഉണ്ണി...
എല്ല്ലാരും ചൊല്ലുന്നുയിതു  എൻ രോദനം ശ്രവിക്കുകിൽ...
സ്രഷ്ട്ടാവിൻ വിളി വന്നു നിനച്ചിരിക്കാതെ..
അസ്വഭാവികം എന്നു പറയേണ്ടു...
ശത്രുവും മിത്രവും ഒരുപോൽ ഉരുവിടുന്നു  പൊള്ളയാം ഈ വാക്കുകൾ എൻ പ്രാണൻ പോയിടുമ്പോൾ..
ചൊല്ലാൻ ഏവനും ഇല്ല നഷ്ടം തെല്ലും...
തന്നില്ല സ്രഷ്ടാവ് നമുക്കൊരു വിങ്ങലിന്റെ അളവുകോൽ...
വേദനയുടെ അളവുകോൽ - Manto