Skip to main content

കരി പുരണ്ട അടുക്കള ഒരു അമുല്യ നിധി..

വല്യമ്മയുടെ ഓലപ്പുരയിൽ നിന്നു മണ്ണിൽ നിന്നു പറിച്ചെടുത്ത കൂർക്ക കാച്ചിയ മണം വരുന്നുണ്ട്...ബന്ധുക്കൾ അവ്ടെ പോയി ഒന്നും കഴിക്കണ്ട എന്നു പറഞ്ഞിട്ടുണ്ട്... നല്ല ഓണക്ക മാന്തളും കൂർക്ക ഉപ്പേരിയും കഞ്ഞിയും അതും പ്ലാവിലയിൽ കുടിക്കുന്ന സുഖം മുൻപേ അറിഞ്ഞിട്ടുള്ള  മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഈ എന്നോടാ അവരുടെ സദാചാരം...

പ്രീഡിഗ്രി ആയപ്പോൾ ഉച്ചക്ക് കൊണ്ട് വന്ന ചോറ്റുപാത്രം തുറക്കാൻ മടി...അമ്മ വെച്ച് തന്ന കൂർക്കക്കും മുതിരക്കും കൂട്ടുകാരന്റെ പാത്രത്തിലെ നൂഡിൽസിനോടും ബ്രെടിനോടും കിടപിടിക്കുമോ എന്ന അപകർഷതാ ബോധം..കൂട്ടുകാർ കഴിക്കുമ്പോൾ കൂടെ പോലും ഇരിക്കില്ല..കാരണം അവര്ക്കിഷ്ടപെട്ട കറികൾ എനിക്കില്ല..

പ്രണയിനിയോട് ഇഷ്ട ഭക്ഷണം മുതിരയാണെന്ന് പറഞ്ഞാലുള്ള ഭീകരഫലം എനിക്കറിയാം...അപ്പന്റെ പോക്കറ്റിലെ ചില്ലറകൾ കട്ടെടുത്ത് അവളോടൊപ്പം ഞാൻ പിസ്സയും ബർഗെറും കുത്തി കേറ്റി..കഴിച്ചു കഴിഞ്ഞു അവൾ പറയും 'വാവ് സൊ ഡെലിഷ്യസ്'..
ഇത് പറയാൻ ഞാനും മാറ്റി എന്റെ ഭക്ഷണ ശൈലി..


മകൻ കഞ്ഞി വേടിച്ചു ബെഡിൽ വച്ച് തന്നു...ഭാര്യ കരഞ്ഞു കിടപ്പുണ്ട്..പാതി തളർന്ന എന്നെ പിടിചെഴുന്നെല്പിച്ചത് ആ വല്യമ്മ - Manto

Comments

Popular posts from this blog

എംപ്റ്റിക്വർട്ടർ (LIWA DESERT) - യാത്രാവിവരണം - Manto Konikkara

സോഷ്യൽ മീഡിയ, ടെക്നോളജി..ഗുണത്തേക്കാളേറെ ദോഷവശങ്ങൾ ആണ് ഇവക്കുള്ളതെന്നു ഞാൻ കണ്ണടച്ചു പറയും.. ഇവ കൊണ്ടുള്ള ഏറ്റവും വലിയ ഗുണം ഇതാണ്..യാത്രകൾ !! അഞ്ചു ഇഞ്ചുള്ള ഒരു സ്ക്രീൻ വച്ച് എവിടെയും പോകാം..എന്തും അറിയാം..സമൂഹത്തിലെ കൂലിപ്പണിക്കാരൻ മുതൽ ഡോക്ടർമാർക്കു വരെ ഇപ്പോൾ യാത്രകൾ ഹരമാണ്..ഒരു തരത്തിൽ പറഞ്ഞാൽ വിദ്യാഭ്യാസക്കുറവും  ലോകപരിചയവും സന്തുലിതമായി സമൂഹത്തിൽ എല്ലാവരെയും അഭ്യസ്തവിദ്യന്മാർ ആക്കിയെന്നു വേണം പറയാൻ.. ഇത് ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന കുറച്ച് പേരുടെ യാത്രയാണ് ..അതായതു  പ്രവാസികൾ എന്ന് വിലകുറഞ്ഞ പ്രയോഗം കൊണ്ട് മുദ്ര കുത്തപെട്ടവർ..യു എസ്, ഓസ്ട്രേലിയ , കാനഡ , യൂറോപ്പ് എന്നിവിടങ്ങളിലുള്ളവരെ പ്രവാസി എന്ന് വിളിക്കില്ലെങ്കിലും ഗൾഫിൽ ഉള്ളവരെ അതായത് സ്വന്തം നാടിനു നാല് കാശുണ്ടാക്കി കൊടുക്കുന്നവരെ അങ്ങനെ വിളിക്കാനാണ് മലയാളികൾക്കിഷ്ടം.പതിവ് കഥകളിൽ കേൾക്കുന്ന പോലെ ഈ  യാത്രയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഗതികേട് കൊണ്ടല്ല ഇവിടെ വന്നു പെട്ടത്..ഒരു കല്യാണം പെട്ടെന്ന് തരപ്പെടണം, പോകാനും ജോലി ലഭിക്കാനും എളുപ്പമുള്ള പ്രദേശം അതും സ്വന്തം വീട്ടിൽ നിന്നും 4 മണിക്കൂർ മാത്രം യാത്രാദൈർഘ്യം ഉള്ള ഒരിടം, അ

മടിയൻ പറഞ്ഞതും പറയാത്തതും..

ജനിച്ചപ്പോൾ എനിക്ക് ചുറ്റുമുള്ളവർ എന്നെ പോലെ തന്നെ കുഴിവക്കത്തുണ്ട്...ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എല്ലാവരും തിരക്കിലാണ്....ഇരിക്കുന്ന സ്ഥലം വെടിപ്പാക്കന്നവരുണ്ട്, കുഴിയിലോട്ട് നീണ്ടിരിക്കുന്ന കാലിനെ പരിചരിക്കുന്നവർ, ചേല മിനുക്കുന്നവർ..എനിക്ക്   മുൻപേ വന്ന ചിലർ  ഇതെല്ലാം ചെയ്തു അതിലോട്ട് എടുത്തു ചാടുന്നതും മറ്റു ചിലർ വഴുതി വീഴുന്നതും എനിക്ക് കാണാം..ഒരാളെയും ഒരു പരിധിയിൽ കവിഞ്ഞു ആ കുഴിയുടെ വക്കിൽ  ചിലവഴിച്ചു കണ്ടതായോ കേട്ടതായോ എനിക്കോർമ്മയില്ല...ഇവരിൽ പലരും എന്റെ ആവാസ വ്യവസ്ഥ തകർക്കുന്നതായി എനിക്ക് തോന്നി.. വായു പോലെ എനിക്കും കൂടെ അവകാശപ്പെട്ട  ജലം,ഭൂമി, ആഹാരം കൈക്കലാക്കി എന്നോട് വിലപേശുന്നു..വിലകൊടുത്തില്ലേൽ കുഴിയിൽ വീണു പോവുമെന്ന് പറഞ്ഞവർ ഭയപ്പെടുത്തി..അതിനാൽ ഞാനും അവരെ പോലെ കയ്യടക്കാൻ തുടങ്ങി..എനിക്കും ഇപ്പോൾ ധൃതിയുണ്ട്...എനിക്ക് ചുറ്റുമുള്ളവർക്ക് എന്റെ മാറ്റത്തിൽ അതിയായ സന്തോഷമുണ്ട്.....ഞാനും അടുത്ത് നിൽക്കുന്നവരോട്അവർക്കില്ലാത്ത സൗഭാഗ്യങ്ങളെ പറ്റി ജാള്യത കൂടാതെ ചോദിയ്ക്കാൻ പഠിച്ചു.. .എന്റെ  കാലുകളും ഇപ്പോൾ കുഴിക്കുള്ളിലേക്ക് നീളുന്നു..നീളം വര്ധിക്കുന്നതിന്റെ വേഗത ഇപ്പോൾ വളരെ കൂടുതലാണ്.

മാസായി മാര... (യാത്രാ വിവരണം - Manto Konikkara)

കൂട്ടുകാർ കുറെ ഉണ്ടെങ്കിലും ഒരു അരിപ്പ എടുത്തു അരിക്കുമ്പോൾ നമ്മൾ എടുത്തു കളയാൻ അരിപ്പയിൽ അവശേഷിച്ച ധാന്യമണികൾ എന്നു വേണേൽ വിളിക്കാം..ഈ കഥയിൽ ഞങ്ങൾ എന്നു പറയുന്നത് ഈ നാലു ധാന്യമണികളും പിന്നെ അവരുടെ കുടുംബവും ആണ്...എറിയുമ്പോൾ വന്നു വീഴുന്ന സ്ഥലം പലതാണ്...കോളേജിൽ കണ്ടിട്ടുണ്ട് എന്നോർത്ത് ഞങ്ങൾ ഒരുമിച്ചല്ല ക്ലാസ്സിൽ ഇരുന്നത്...ഇപ്പോഴും ഞങ്ങൾ ഒന്നിച്ചൊന്നും അല്ല..ഒരാൾ അബുദാബി, ഒരാൾ ദുബായ്, ഒരാൾ ഷാർജ, ഒരാൾ സൗദി..തമ്മിൽ യാതൊരു സാമ്യതകളും ഇല്ല.. വിപരീത ധ്രുവങ്ങൾ ആകർഷിക്കും എന്നു ശാസ്ത്രത്തിൽ പഠിച്ചത് ജീവിതത്തിലും ശരിയാണ്... ഗൾഫിൽ ജാതി മതഭേതമന്യേ ഇഷ്ടപ്പെടുന്ന ഒന്നാണ് ഈദ് ഒഴിവു ദിവസങ്ങൾ..അതുകൊണ്ട് ഒരു മാസം മുൻപെ ആസൂത്രണത്തിന്റെ ഭാഗമായി കുറെ ആഡംബര റിസോർട്സിന്റെ വില വിവര പട്ടികയെല്ലാം നോക്കി അന്ധാളിച്ചിരുന്നു..അടുത്ത് കിടക്കുന്ന സലാല എങ്കിലും പോവാൻ പറ്റാത്ത അവസ്ഥ..നാട്ടിൽ പോവാൻ ഓർത്തു വിമാനത്തിന്റെ ടിക്കറ്റ്‌ നിലവാരം കണ്ടപ്പോൾ ഞെട്ടി.. ആസൂത്രണം നിർത്തി വീട്ടിൽ കഴിഞ്ഞു കൂടാൻ തീരുമാനിക്കുന്നതിന് തൊട്ട് മുൻപെ ഉള്ള നിമിഷം..ചിന്താ ധാര ഇങ്ങനെ പോയി. "എളുപ്പത്തിൽ സുഖം