രാവിലെ അമ്പലത്തിലെ പാട്ട് കേട്ട് നല്ല ഊര്‍ജസ്വലനായി തിരിഞ്ഞു കിടന്നുറങ്ങി...
(വർഗീയത സടകുടഞ്ഞു വന്നെങ്കിൽ പോയി വല്ല മുരുക്കേലും കേറ് )വേറെ ഏതോ ഗ്രഹങ്ങളിൽ നിന്നും അശരീരികൾ ഉയരുന്നുണ്ട്...
നല്ല നനഞ്ഞ കൈകൊണ്ടു തുടയിൽ അടി കിട്ടിയപോഴാണ് അശരീരിയുടെ ഉറവിടം അമ്മയാണെന്ന് മനസ്സിലായത്...
ബോധം വീണപ്പോൾ ആകെ ആധി...
പല്ല് പൊന്തിയ കണക്കു ടീച്ചറുടെ മുഖം മനസ്സിൽ..
ഉമിക്കരി കൊണ്ട് പല്ല് നന്നായി അമർത്തി തേച്ചു...
ചൂട് വെള്ളത്തിൽ നിലത്തിരുന്നു ചന്ദ്രിക കൊണ്ട് കുളിച്ചു...ഓരോ കപ്പ് വെള്ളവും തലയിൽ കൂടെ വീഴുമ്പോൾ മാദക റാണി എന്ന തോന്നൽ...വലുതാകുമ്പോൾ വലിയ ചട്ടമ്പിയായി ടീച്ചറെ തല്ലുന്ന രൂപരേഖ മെനയുന്നുണ്ട് ഇഡ്ഡലിയും ചട്ണിയും അകത്താകുമ്പോൾ ...
പുറത്തിറങ്ങിയപ്പോൾ നല്ല മഴക്കോൾ..
ആകെ ഇരുണ്ട ഒരു പരിസരം...
പാല സൊസ്യ്റ്റിയിൽ ആളുകൾ കുട ഇല്ലാത്തതിനാൽ ഇറങ്ങാതെ മഴയെ പഴിച്ചു നില്പുണ്ട്... രജനികാന്ത് മനസ്സിലോട്ടു കടന്നു വന്നപ്പോൾ കുട ചുരുക്കി... ഒരു വലിയ മിന്നൽ കണ്ണിലോട്ടടിച്ചു...ഞെട്ടിതരിച്ച് ഞാൻ വണ്ടിയുടെ വേഗത നോക്കിയപ്പോൾ 150km/hr...അടിച്ചത് റഡാർ ക്യാമറ ഫ്ലാഷ് ആണ്...കണക്കുകൾ വീണ്ടും പിഴച്ചു... പല്ല് പൊന്തിയ ടീച്ചറുടെ മുഖം വീണ്ടും - Manto

Comments
Post a Comment