Skip to main content

Posts

Showing posts from May, 2016

പ്രലോഭനം ഒരു മഴമേഘം...

തീരമണയും അലകളല്ലൊ എൻ പ്രലോഭനങ്ങൾ മനസ്സിലെങ്ങും സ്ഥിരതയില്ലാതൊഴുകിയിറങ്ങും... കേൾക്കുന്നു ഞാനാ അലയടികൾ നിന്നെയോർക്കുമ്പോൾ... എവിടെയോ നീ മഴമേഘമേ.. കാമുകനാകും കാറ്റിൽ നീ മതിമറന്നു പോയോ പൊള്ളുന്നുണ്ടേയീ ഉള്ളം ഉഗ്രതാപത്താൽ.. മരുഭൂവിലെ മരുപച്ച പോലുമൊളിക്കുന്നല്ലോ.. വയ്യെനിക്കാശിക്കാൻ ഉണ്ടാകുമേന്നോർത്ത്.. മഴ കണ്ടു ശീലിച്ചതോ ഞാൻ ചെയ്ത തെറ്റ്.. ഹരിതാഭയും വർഷവും കാണാതിരുന്നിട്ടല്ല.. കണ്ടു ശീലമായതുകൊണ്ടാണീയാശ.. വെറുതെ മോഹിക്കാനിഷ്ടമുണ്ടേലും വെറുതെയിനിയും തോല്ക്കാനില്ല.. വരില്ലെന്നോർത്തരശ്രുവും പൊഴിക്കില്ലെൻ നയനങ്ങൾ...                                                                                                                      manto.

കലി !!!!!

ക്ഷമിച്ച്‌ സഹിച്ച് പിന്മാറുന്ന തത്വം  തലച്ചോറിലെ  ഏറ്റവും  ചെറിയ  അറക്കുള്ളിലെക്കു പിന്തള്ളപ്പെട്ടു കഴിഞ്ഞു.. ഒരു പുകമറ കാണാം നിനക്ക് ... നിന്റെ മുൻപിൽ  നില്ക്കുന്നത്‌  ജീവിയോ വസ്തുവോ മനുഷ്യനോ എന്നു തിരിച്ചറിയാൻ  വയ്യാത്തത്ര പുക.. രാക്ഷസരൂപനായി  നീ അലറും ജനിച്ചു വീണ കുഞ്ഞിന്റെ ബുദ്ധിയോടെ   ... ഉപദേശവും  ന്യായവും ശരിയും  എല്ലാം  ഇരുതല  വാളായി തലയ്ക്കു മീതെ  നിനക്കെതിരെ  തൂങ്ങുന്ന പോലെ... ആ   വാളിന്റെ തിളക്കം  നിന്നെ പുഛിച്ച്‌  ചിരിക്കുന്നതായി തോന്നാം... പെരുവനത്തിന്റെ മേളം മുറുകുന്ന ഒച്ച ചെവിയിൽ മുഴങ്ങും.. നാലും കൂട്ടി മുറുക്കുന്ന രസം ഉമിനീരിൽ കലരും .. ഇട്ടിരിക്കുന്ന വസ്ത്രം ചെറുതായി തോന്നും.. ശ്വാസം എടുക്കാൻ ഇരട്ടകുഴൽ വേണമെന്ന  തോന്നൽ .. ചങ്കിടിപ്പിന്റെ സ്പന്ദനം ശക്തി പ്രാപിക്കും .. കാളിയും കാലനും  സംയുക്തമായി നിന്റെ  ഇഛയില്ലാതെ നാഡിയിൽ പടരുന്ന  നിമിഷം ..                                                                                                                           - Manto

പ്രണയം

മറുപടിക്കായുള്ള  കാത്തിരിപ്പിൽ അക്ഷമയെന്നിൽ  തീർക്കും  സുഖമുള്ള വിങ്ങൽ .. നിദ്രാവിഘ്നത്തിലും വിടർത്തുമാ  മന്ദസ്മിതം.. അസാമാന്യ ധൈര്യം വഹിക്കുമെൻ  സിരകൾ ചിലപ്പോൾ രക്തബന്ധങ്ങളെയും തിരസ്കരിക്കും.. പ്രായഭേധമന്യേ വന്നിടും മോഹം എന്നും തരും എനിക്കീ തീരാത്ത ദാഹം.. ഭൂവിലില്ലിതുപോൾ വീര്യദായകമാം ലഹരി.. നിലാവിന്റെ നീലിമയും  മഴയുടെ  ഗന്ധവും താരകങ്ങളുടെ ശോഭയും   തരുമെനിക്കൊരു  സുഖമുള്ള  നോവും  തളർച്ചയും.. കൂട്ടിലടച്ച കിളിയല്ല ഞാൻ എന്നാലോ ചിറകടിച്ചുയരണം വർണ്ണപ്രപഞ്ചത്തിൽ.. കട്ട് തിന്നുന്ന  സുഖത്തോളം  വരില്ല  കൂട്ടിലിരുന്നു  തിന്നാൽ... നിയമവും ചര്യകളും ചൊല്ലാൻ ആയാസം തന്നെയെങ്കിലും.. അരോചകം തന്നെയിതു ദിനംപ്രതി പാലിക്കാൻ.. നിന്റെയീ നയനങ്ങളിൽ  ജ്വലിക്കുമാമഗ്നിക്കുണ്ട് തീവ്രത സകലതും  ഭസ്മമാക്കാൻ...      ദൃഡഗാത്രനാകിലും അറിയില്ലെനിക്കീ ശരങ്ങളെ നേരിടാൻ.. ദശശീര്ഷകനാം രാവണനും തലകുനിച്ചതാണീ പ്രതിഭാസത്തിൽ..                                                                                                                                                                               

നഗ്ന സത്യങ്ങൾ.....

ദ്രുദമായ് വന്നു ചേരും നേട്ടം നശ്വരമാകിൽ നിമിഷ വേളയിൽ ഭവിക്കും അനർത്ഥങ്ങളെങ്ങനെ അനശ്വരമായിടുന്നു.. കടന്നു കൂടാൻ വെമ്പുന്ന മർത്യൻ എന്നാലോ നന്നായി കടക്കാൻ തെല്ലുമില്ലിഛ... അനായാസം ഞാൻ അവരെ ചൊല്ലും പഴികൾ ഇതെനിക്കെതിരെ വരുമെന്നോര്ത്തു ഭയക്കേണ്ടു..