തീരമണയും അലകളല്ലൊ എൻ പ്രലോഭനങ്ങൾ
മനസ്സിലെങ്ങും സ്ഥിരതയില്ലാതൊഴുകിയിറങ്ങും...
എവിടെയോ നീ മഴമേഘമേ..
കാമുകനാകും കാറ്റിൽ നീ മതിമറന്നു പോയോ
മരുഭൂവിലെ മരുപച്ച പോലുമൊളിക്കുന്നല്ലോ..
വയ്യെനിക്കാശിക്കാൻ ഉണ്ടാകുമേന്നോർത്ത്..
ഹരിതാഭയും വർഷവും കാണാതിരുന്നിട്ടല്ല..
കണ്ടു ശീലമായതുകൊണ്ടാണീയാശ..
വെറുതെയിനിയും തോല്ക്കാനില്ല..
വരില്ലെന്നോർത്തരശ്രുവും പൊഴിക്കില്ലെൻ നയനങ്ങൾ...
manto.
Comments
Post a Comment