Skip to main content

Posts

Showing posts from June, 2016

ഉത്കണ്ട..

കുറവേതെന്നറിയില്ല.. മനോവിഷമങ്ങളൊരുപാടുണ്ട്‌.. ഒന്നല്ലെങ്കിൽ വേറൊന്നുണ്ടാകുലപ്പെടാനെന്നും.. വൃഥാ പ്രവഹിക്കും ആധികളെൻ മനസ്സിൽ.. ഭ്രാന്തരെപ്പോൽ ചികയും കുറവുകളെന്നും മഹാദാനങ്ങൾ കൈവശമുണ്ടെങ്കിലും.. അംബരചുംബികളാണെൻ ചിന്തകൾ നിദ്രാവിനാഴികയിൽ.. ഇരുട്ടിനെ മനസ്സിന്റെ നിറമെന്നും കടലിരമ്പം മനസ്സിന്റെ താളമെന്നും തോന്നിടും.. അക്ഷമയാണെന്നുമെൻ ഘാധകൻ.. പവിഴം ചളിയിൽ നിന്നുത്ഭവിക്കുമാ പ്രതിഭാസവും പരുന്തിന്റെ ജീവ ചക്രത്തിലെ രണ്ടാം ജന്മവും തരുന്നുണ്ടൊരുപാട് ദൈർഘ്യമേറും പാഠാവലി..

മഴ...

കറുത്ത മേഘവും കോരിചൊരിയുന്ന മഴയുമുള്ള നാഴികകളെന്നും തരും വിഷാദമെങ്കിലും പെയ്യാതിരുന്നാലൊ വൈഷമ്യം തന്നെ.. ശപിച്ചു ഞാനൊരുപാട് കാണാതിരുന്നപ്പോൾ.. ഉഗ്രവെയിലിനാൽ ഞാൻ  തളർന്നപ്പോൾ ഒരു വേളയെങ്കിലും കൊതിച്ചു പെയ്തു കാണാൻ .. കരയുന്നവർ നിന്നെ വിഷാദിപ്പിച്ചെങ്കിലും കഴിയില്ല നിനക്കവരില്ലാതെ.. നിഷ്കളങ്കമാം കണ്ണുകൾ നനയുമെങ്കിലും തളരാതെ നിനക്കെന്നും തണലേകിടും.. ആഴമുള്ള മണ്ണിൽ വേരോട്ടം കാണുവാൻ നനയണം മണ്ണൊരിക്കലെങ്കിലും എന്നാലോ അധികമായാലത്  നശിപ്പിക്കും വേരിനെ എന്നേക്കുമായ്.. മേഘത്തിൽ നിന്നുതിരും മഴയ്ക്കും കണ്ണിൽ നിറയുമശ്രുവിനുമുണ്ടൊരുപാട് അർത്ഥ വ്യത്യാസവും സാമ്യതകളും.. കഴിവുണ്ട് രണ്ടിനും മുറിവുണക്കാനും മുറിവേല്പിക്കാനും..