പ്രായാധിക്യമെന്നെ തളർത്തുന്നുവെന്നാലും..
പിടികൊടുക്കില്ല ഞാൻ വാർധക്യത്തിനായ്
എന്നുമുണ്ടെനിക്ക് ബാല്യമരുതാത്തതു ചെയ്വാനും ചെയ്തു നോക്കിടാനും..
ശൈശവശീലങ്ങളൊന്നും മാറിയില്ല..
ഹൃദയത്തെ ചിരിപ്പിക്കുന്നതെന്തിനും പ്രഥമ സ്ഥാനമുണ്ടെൻ മനസ്സിനുള്ളിൽ..
പിടികൊടുക്കില്ല ഞാൻ വാർധക്യത്തിനായ്
ശൈശവശീലങ്ങളൊന്നും മാറിയില്ല..
പൂച്ചയായും, ആട്ടിൻകുട്ടിയായും, പിഞ്ചു പൈതലായും, സഖിയായും,
സൂര്യകിരണങ്ങളായും, ഭക്ഷണമായും വന്നെന്നിരിക്കുമീ കാരണഹേതുക്കൾ..
നീ വെറുക്കുന്ന പുഴുക്കളാണ് നിൻ മേനിക്കുടമകൾ..
ഭൂഗോളത്തിന്റെ സ്പന്ദനമല്ല ജീവിതം...
കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതാണ് ജീവിതം..
പിഴവിൽ നിന്നു പഠിക്കാനുള്ളതാണ് ജീവിതം..
Comments
Post a Comment