Skip to main content

Posts

പ്രലോഭനം ഒരു മഴമേഘം...

തീരമണയും അലകളല്ലൊ എൻ പ്രലോഭനങ്ങൾ മനസ്സിലെങ്ങും സ്ഥിരതയില്ലാതൊഴുകിയിറങ്ങും... കേൾക്കുന്നു ഞാനാ അലയടികൾ നിന്നെയോർക്കുമ്പോൾ... എവിടെയോ നീ മഴമേഘമേ.. കാമുകനാകും കാറ്റിൽ നീ മതിമറന്നു പോയോ പൊള്ളുന്നുണ്ടേയീ ഉള്ളം ഉഗ്രതാപത്താൽ.. മരുഭൂവിലെ മരുപച്ച പോലുമൊളിക്കുന്നല്ലോ.. വയ്യെനിക്കാശിക്കാൻ ഉണ്ടാകുമേന്നോർത്ത്.. മഴ കണ്ടു ശീലിച്ചതോ ഞാൻ ചെയ്ത തെറ്റ്.. ഹരിതാഭയും വർഷവും കാണാതിരുന്നിട്ടല്ല.. കണ്ടു ശീലമായതുകൊണ്ടാണീയാശ.. വെറുതെ മോഹിക്കാനിഷ്ടമുണ്ടേലും വെറുതെയിനിയും തോല്ക്കാനില്ല.. വരില്ലെന്നോർത്തരശ്രുവും പൊഴിക്കില്ലെൻ നയനങ്ങൾ...                                                                                                                      manto.

കലി !!!!!

ക്ഷമിച്ച്‌ സഹിച്ച് പിന്മാറുന്ന തത്വം  തലച്ചോറിലെ  ഏറ്റവും  ചെറിയ  അറക്കുള്ളിലെക്കു പിന്തള്ളപ്പെട്ടു കഴിഞ്ഞു.. ഒരു പുകമറ കാണാം നിനക്ക് ... നിന്റെ മുൻപിൽ  നില്ക്കുന്നത്‌  ജീവിയോ വസ്തുവോ മനുഷ്യനോ എന്നു തിരിച്ചറിയാൻ  വയ്യാത്തത്ര പുക.. രാക്ഷസരൂപനായി  നീ അലറും ജനിച്ചു വീണ കുഞ്ഞിന്റെ ബുദ്ധിയോടെ   ... ഉപദേശവും  ന്യായവും ശരിയും  എല്ലാം  ഇരുതല  വാളായി തലയ്ക്കു മീതെ  നിനക്കെതിരെ  തൂങ്ങുന്ന പോലെ... ആ   വാളിന്റെ തിളക്കം  നിന്നെ പുഛിച്ച്‌  ചിരിക്കുന്നതായി തോന്നാം... പെരുവനത്തിന്റെ മേളം മുറുകുന്ന ഒച്ച ചെവിയിൽ മുഴങ്ങും.. നാലും കൂട്ടി മുറുക്കുന്ന രസം ഉമിനീരിൽ കലരും .. ഇട്ടിരിക്കുന്ന വസ്ത്രം ചെറുതായി തോന്നും.. ശ്വാസം എടുക്കാൻ ഇരട്ടകുഴൽ വേണമെന്ന  തോന്നൽ .. ചങ്കിടിപ്പിന്റെ സ്പന്ദനം ശക്തി പ്രാപിക്കും .. കാളിയും കാലനും  സംയുക്തമായി നിന്റെ  ഇഛയില്ലാതെ നാഡിയിൽ പടരുന്ന  നിമിഷം ..                         ...

പ്രണയം

മറുപടിക്കായുള്ള  കാത്തിരിപ്പിൽ അക്ഷമയെന്നിൽ  തീർക്കും  സുഖമുള്ള വിങ്ങൽ .. നിദ്രാവിഘ്നത്തിലും വിടർത്തുമാ  മന്ദസ്മിതം.. അസാമാന്യ ധൈര്യം വഹിക്കുമെൻ  സിരകൾ ചിലപ്പോൾ രക്തബന്ധങ്ങളെയും തിരസ്കരിക്കും.. പ്രായഭേധമന്യേ വന്നിടും മോഹം എന്നും തരും എനിക്കീ തീരാത്ത ദാഹം.. ഭൂവിലില്ലിതുപോൾ വീര്യദായകമാം ലഹരി.. നിലാവിന്റെ നീലിമയും  മഴയുടെ  ഗന്ധവും താരകങ്ങളുടെ ശോഭയും   തരുമെനിക്കൊരു  സുഖമുള്ള  നോവും  തളർച്ചയും.. കൂട്ടിലടച്ച കിളിയല്ല ഞാൻ എന്നാലോ ചിറകടിച്ചുയരണം വർണ്ണപ്രപഞ്ചത്തിൽ.. കട്ട് തിന്നുന്ന  സുഖത്തോളം  വരില്ല  കൂട്ടിലിരുന്നു  തിന്നാൽ... നിയമവും ചര്യകളും ചൊല്ലാൻ ആയാസം തന്നെയെങ്കിലും.. അരോചകം തന്നെയിതു ദിനംപ്രതി പാലിക്കാൻ.. നിന്റെയീ നയനങ്ങളിൽ  ജ്വലിക്കുമാമഗ്നിക്കുണ്ട് തീവ്രത സകലതും  ഭസ്മമാക്കാൻ...      ദൃഡഗാത്രനാകിലും അറിയില്ലെനിക്കീ ശരങ്ങളെ നേരിടാൻ.. ദശശീര്ഷകനാം രാവണനും തലകുനിച്ചതാണീ പ്രതിഭാസത്തിൽ..             ...

നഗ്ന സത്യങ്ങൾ.....

ദ്രുദമായ് വന്നു ചേരും നേട്ടം നശ്വരമാകിൽ നിമിഷ വേളയിൽ ഭവിക്കും അനർത്ഥങ്ങളെങ്ങനെ അനശ്വരമായിടുന്നു.. കടന്നു കൂടാൻ വെമ്പുന്ന മർത്യൻ എന്നാലോ നന്നായി കടക്കാൻ തെല്ലുമില്ലിഛ... അനായാസം ഞാൻ അവരെ ചൊല്ലും പഴികൾ ഇതെനിക്കെതിരെ വരുമെന്നോര്ത്തു ഭയക്കേണ്ടു..

കൗമാരം...

വകന്ഞൊതുക്കി കേശഭാരം സദാ.. പ്രതിബിംബാവലോകനശാഡ്യം ഇരിപ്പതുണ്ടെങ്കിലും.. കണ്ടില്ലവൾ ദർപ്പണാന്ധരാക്ഷികൾ... ആവില്ലവൾക്കൊരു നാഴിക ദർപ്പണമില്ലാതെ .. കണ്ടെത്തിടുമൊരു ദർപ്പണമെവിടാകിലും... നഗരമധ്യത്തിലെ ചില്ലു പ്രതലങ്ങളാലും.. ഒഴുകുന്ന നീരുറവകളാലും.. സന്ധ്യാ ദീപത്തിൻ ഓട്ടു പ്രതലത്തിനാലും.. തീർത്തിടും അവൾ തൻ ദർപ്പണം.. വീണുപോമെവനും നിൻ ലജ്ജാ നയനങ്ങളിൽ.. ആകണം ഒരു യോഗ്യനവൻ.. കാണണം നിൻ അന്തരംഗം.. അർഹനല്ലൊയിവൻ  വിശേഷാൽ സൗന്ദര്യം ആസ്വദിപ്പാൻ... ഉലയല്ലേ നിൻ ചിത്തം ബാഹ്യ വർണനകളിൽ.. കാണണം നീ നിന്റെ ഉള്ളമാദ്യം.. ഈച്ചയെ ഭീതിയുള്ളവളെ നീ അമ്മയെ  എങ്ങനെ വിസ്മരിക്കും.. അഴിയട്ടെ മുഖംമൂടികൾ... തച്ചുതകര്ക്കാം കണ്ണുള്ള കണ്ണാടികൾ... മയക്കാനെത്തുന്നവനറിയണം  മെരുക്കാനറിയുന്നവളെ.... ഓടിയോളിക്കട്ടെ ചെന്നായ്ക്കൾ...                                             ...

കരി പുരണ്ട അടുക്കള ഒരു അമുല്യ നിധി..

വല്യമ്മയുടെ ഓലപ്പുരയിൽ നിന്നു മണ്ണിൽ നിന്നു പറിച്ചെടുത്ത കൂർക്ക കാച്ചിയ മണം വരുന്നുണ്ട്...ബന്ധുക്കൾ അവ്ടെ പോയി ഒന്നും കഴിക്കണ്ട എന്നു പറഞ്ഞിട്ടുണ്ട്... നല്ല ഓണക്ക മാന്തളും കൂർക്ക ഉപ്പേരിയും കഞ്ഞിയും അതും പ്ലാവിലയിൽ കുടിക്കുന്ന സുഖം മുൻപേ അറിഞ്ഞിട്ടുള്ള  മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഈ എന്നോടാ അവരുടെ സദാചാരം... പ്രീഡിഗ്രി ആയപ്പോൾ ഉച്ചക്ക് കൊണ്ട് വന്ന ചോറ്റുപാത്രം തുറക്കാൻ മടി...അമ്മ വെച്ച് തന്ന കൂർക്കക്കും മുതിരക്കും കൂട്ടുകാരന്റെ പാത്രത്തിലെ നൂഡിൽസിനോടും ബ്രെടിനോടും കിടപിടിക്കുമോ എന്ന അപകർഷതാ ബോധം..കൂട്ടുകാർ കഴിക്കുമ്പോൾ കൂടെ പോലും ഇരിക്കില്ല..കാരണം അവര്ക്കിഷ്ടപെട്ട കറികൾ എനിക്കില്ല.. പ്രണയിനിയോട് ഇഷ്ട ഭക്ഷണം മുതിരയാണെന്ന് പറഞ്ഞാലുള്ള ഭീകരഫലം എനിക്കറിയാം...അപ്പന്റെ പോക്കറ്റിലെ ചില്ലറകൾ കട്ടെടുത്ത് അവളോടൊപ്പം ഞാൻ പിസ്സയും ബർഗെറും കുത്തി കേറ്റി..കഴിച്ചു കഴിഞ്ഞു അവൾ പറയും 'വാവ് സൊ ഡെലിഷ്യസ്'.. ഇത് പറയാൻ ഞാനും മാറ്റി എന്റെ ഭക്ഷണ ശൈലി.. മകൻ കഞ്ഞി വേടിച്ചു ബെഡിൽ വച്ച് തന്നു...ഭാര്യ കരഞ്ഞു കിടപ്പുണ്ട്..പാതി തളർന്ന എന്നെ പിടിചെഴുന്നെല്പിച്ചത് ആ വല്യമ്മ - Manto

ഉറക്കം (പ്രസിദ്ധിയില്ലാത്ത നായകൻ)

ഉള്ളവനോ വിലയില്ല... ഇല്ലാത്തവനോ വിലമതിക്കാനാവാത്ത സ്വത്തും.. വരുമെന്നോർത്താൽ വരില്ല.. വരുത്താമെന്നോർത്താൽ നടപ്പില്ല.. വന്നുകഴിഞ്ഞാൽ അറിയില്ല... നിദ്രാ സുഖം അറിവില്ലാർക്കും വർണിക്കാൻ.. പ്രാപിക്കാനകില്ല കുഞ്ഞേ സുബോധം വെടിഞ്ഞീടിൽ.. വർണ്ണിക്കാനാവില്ല നിനക്കാ സുവർണ്ണ നിമിഷം... ശാസ്ത്ര ചിന്തകന്മാർ തൻ താളുകളിൽ ചേർക്കാൻ വിട്ടുപോയ്‌ പ്രതിഭാസം.. ജലവും വായുവും പോൽ അവശ്യം മർത്യനീ നിദ്ര.. നീലച്ചടയനും, മദ്യവും പിന്നെ ഗുളികയും സുലഭമിഹ ലോകത്തിൽ... പ്രയോഗിക്കാം വൃഥാ നിദ്രാപ്രാപ്യതിനായ്.. കേന്ദ്രികരിക്കൂ നിൻ ദൃഷ്ടി ശൂന്യതയിൽ... നിശ്വസിക്കൂ ദീർഘം ശാന്തമായ്.. പുളകിതമാകും നയനങ്ങൾ ആസന്നമാകും പ്രഭാതത്തിൽ.. ഓർത്തെടുക്കാനാവില്ല ആഴങ്ങളിൽ നീ പൂണ്ടുപോയ നാഴിക..                                                                                                ...