Skip to main content

മടിയൻ പറഞ്ഞതും പറയാത്തതും..

ജനിച്ചപ്പോൾ എനിക്ക് ചുറ്റുമുള്ളവർ എന്നെ പോലെ തന്നെ കുഴിവക്കത്തുണ്ട്...ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എല്ലാവരും തിരക്കിലാണ്....ഇരിക്കുന്ന സ്ഥലം വെടിപ്പാക്കന്നവരുണ്ട്, കുഴിയിലോട്ട് നീണ്ടിരിക്കുന്ന കാലിനെ പരിചരിക്കുന്നവർ, ചേല മിനുക്കുന്നവർ..എനിക്ക്   മുൻപേ വന്ന ചിലർ  ഇതെല്ലാം ചെയ്തു അതിലോട്ട് എടുത്തു ചാടുന്നതും മറ്റു ചിലർ വഴുതി വീഴുന്നതും എനിക്ക് കാണാം..ഒരാളെയും ഒരു പരിധിയിൽ കവിഞ്ഞു ആ കുഴിയുടെ വക്കിൽ  ചിലവഴിച്ചു കണ്ടതായോ കേട്ടതായോ എനിക്കോർമ്മയില്ല...ഇവരിൽ പലരും എന്റെ ആവാസ വ്യവസ്ഥ തകർക്കുന്നതായി എനിക്ക് തോന്നി.. വായു പോലെ എനിക്കും കൂടെ അവകാശപ്പെട്ട  ജലം,ഭൂമി, ആഹാരം കൈക്കലാക്കി എന്നോട് വിലപേശുന്നു..വിലകൊടുത്തില്ലേൽ കുഴിയിൽ വീണു പോവുമെന്ന് പറഞ്ഞവർ ഭയപ്പെടുത്തി..അതിനാൽ ഞാനും അവരെ പോലെ കയ്യടക്കാൻ തുടങ്ങി..എനിക്കും ഇപ്പോൾ ധൃതിയുണ്ട്...എനിക്ക് ചുറ്റുമുള്ളവർക്ക് എന്റെ മാറ്റത്തിൽ അതിയായ സന്തോഷമുണ്ട്.....ഞാനും അടുത്ത് നിൽക്കുന്നവരോട്അവർക്കില്ലാത്ത സൗഭാഗ്യങ്ങളെ പറ്റി ജാള്യത കൂടാതെ ചോദിയ്ക്കാൻ പഠിച്ചു.. .എന്റെ  കാലുകളും ഇപ്പോൾ കുഴിക്കുള്ളിലേക്ക് നീളുന്നു..നീളം വര്ധിക്കുന്നതിന്റെ വേഗത ഇപ്പോൾ വളരെ കൂടുതലാണ്...പണ്ടുണ്ടായിരുന്ന  കുഴിയോടുള്ള ഭീതി ഇപ്പോൾ ഇല്ലാതായിരിക്കുന്നു...പിറന്ന മുതലുള്ള  യാത്ര പകുതി പിന്നിട്ടു..


                                                                                                                                    MANTO.

Comments

Popular posts from this blog

എംപ്റ്റിക്വർട്ടർ (LIWA DESERT) - യാത്രാവിവരണം - Manto Konikkara

സോഷ്യൽ മീഡിയ, ടെക്നോളജി..ഗുണത്തേക്കാളേറെ ദോഷവശങ്ങൾ ആണ് ഇവക്കുള്ളതെന്നു ഞാൻ കണ്ണടച്ചു പറയും.. ഇവ കൊണ്ടുള്ള ഏറ്റവും വലിയ ഗുണം ഇതാണ്..യാത്രകൾ !! അഞ്ചു ഇഞ്ചുള്ള ഒരു സ്ക്രീൻ വച്ച് എവിടെയും പോകാം..എന്തും അറിയാം..സമൂഹത്തിലെ കൂലിപ്പണിക്കാരൻ മുതൽ ഡോക്ടർമാർക്കു വരെ ഇപ്പോൾ യാത്രകൾ ഹരമാണ്..ഒരു തരത്തിൽ പറഞ്ഞാൽ വിദ്യാഭ്യാസക്കുറവും  ലോകപരിചയവും സന്തുലിതമായി സമൂഹത്തിൽ എല്ലാവരെയും അഭ്യസ്തവിദ്യന്മാർ ആക്കിയെന്നു വേണം പറയാൻ.. ഇത് ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന കുറച്ച് പേരുടെ യാത്രയാണ് ..അതായതു  പ്രവാസികൾ എന്ന് വിലകുറഞ്ഞ പ്രയോഗം കൊണ്ട് മുദ്ര കുത്തപെട്ടവർ..യു എസ്, ഓസ്ട്രേലിയ , കാനഡ , യൂറോപ്പ് എന്നിവിടങ്ങളിലുള്ളവരെ പ്രവാസി എന്ന് വിളിക്കില്ലെങ്കിലും ഗൾഫിൽ ഉള്ളവരെ അതായത് സ്വന്തം നാടിനു നാല് കാശുണ്ടാക്കി കൊടുക്കുന്നവരെ അങ്ങനെ വിളിക്കാനാണ് മലയാളികൾക്കിഷ്ടം.പതിവ് കഥകളിൽ കേൾക്കുന്ന പോലെ ഈ  യാത്രയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഗതികേട് കൊണ്ടല്ല ഇവിടെ വന്നു പെട്ടത്..ഒരു കല്യാണം പെട്ടെന്ന് തരപ്പെടണം, പോകാനും ജോലി ലഭിക്കാനും എളുപ്പമുള്ള പ്രദേശം അതും സ്വന്തം വീട്ടിൽ നിന്നും 4 മണിക്കൂർ മാത്രം യാത...

മനസ്സ്

ഇതൊരു അവയവമാണോ? അല്ല ഇതിന്റെ ശരീരത്തിലെ സ്ഥാനം അറിയില്ല.. മനസ്സ് നന്നാവണം എന്നു കുറെ കേട്ടിട്ടുണ്ട്.. ഇത് നന്നാക്കാൻ നമ്മുടെ ശരീരത്തിനാവുമൊ? മനസ്സ് വെച്ചാൽ നടക്കും... ഈ മനസ്സിനെ അനുസരിപ്പിക്കാൻ കഴിയുമോ? നല്ലത് വന്നാൽ ഇഷ്ടമാണ്...നായകന്മാരെ  ആർക്കാ ഇഷ്ടമില്ലാത്തത്.. ശരീരത്തെ അനുസരിക്കാത്ത വില്ലന്മാരും ഉണ്ട്...ശരീരവും മനസ്സും നായകന്മാർ ആയാൽ എല്ലാം ശുഭമായി ഭവിക്കും.. നീ വിചാരിച്ചത് നടന്നില്ലെങ്കിൽ മനസ്സ് നിന്റെ വില്ലനാകും..ശരീരം മാത്രമാണ് നമ്മുടെ...അപ്പോൾ ഈ മനസ്സ് എന്നത് ഭാഗ്യം അല്ലെ? അതോ പ്രകൃതിയുടെ ശക്തിയെയാണോ നമ്മൾ വിവരം ഇല്ലാതെ മനസ്സ് എന്നു  വിളിക്കുന്നത്‌.. മനസ്സിന്റെ ഒരു ചിത്രം പോലും വരക്കാൻ പറ്റില്ല നിനക്ക്.. അപ്പോൾ അതാണോ ശെരിക്കും കാണപ്പെടാത്ത ദൈവം? അറിയില്ല..