വിരഹ ഹർഷ നഷ്ട നേട്ടങ്ങളെതാകിലും..പ്രമുഖ സ്ഥാനിയനല്ലൊയിവൻ...
പ്രലോഭാനങ്ങളേറെ തൊടുക്കുമിവനീ പരിത സ്ഥിതികളിൽ..
ഇഷ്ടവർണ്ണങ്ങളുണ്ട് തിരഞ്ഞെടുക്കാൻ...
വീര്യത്തിനും തലങ്ങൾ വിഭിന്നമല്ലോ..
അവർണ്ണനീയം എൻ ഉന്മാദലഹരി
കരളിനു നോവാതെ സേവിക്കുകിൽ..
അസുരൻ ലളിത ഗാനമാലപിക്കാനും..
അധിക നാഴിക വേണ്ടെനിക്ക്...
കാഠിന്യമാം കണ്ണികളൂട്ടിയുറപ്പിക്കാൻ..
തീർത്തിടും ചിലരെന്നെ പഴിക്കാനായ്...
നിസ്സഹായനല്ലോ ഞാൻ ദുർമരണങ്ങൾക്ക്..
അറിയണം നിങ്ങളെൻ മാരക ദുഷ്യഫലങ്ങളും..
- Manto
Comments
Post a Comment