Skip to main content

Posts

Showing posts from 2019

Filming interests

ചിലന്തി വിഷമാണ്.. കടിച്ചപ്പോൾ  അരോചകമായിരുന്നു..വിഷത്തിന്റെ  ലഹരി പിന്നെയതിനെ മായ്ച്ചു ... പിരിമുറുക്കങ്ങളും ഉറക്കമില്ലാത്ത രാത്രികളും വിഷത്തെ  തോല്പിക്കാനെന്നോണം എപ്പോഴോ എന്നെ തുറിച്ചു നോക്കി..പക്ഷെ വിഷം ജയം ആഘോഷിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നൽകിക്കൊണ്ടാണ്, മകൾ !  പരിസരബോധവും, ദിനചര്യകളും, ബന്ധങ്ങളും  തെറ്റിക്കുന്ന സ്വപ്നസഞ്ചാരം തല്ക്കാലം വേണ്ടെന്ന് വെക്കാൻ  നോക്കി..നടന്നില്ല..തൊഴിൽനഷ്ടത്തിനും മാനഹാനിക്കും ഇടവേളകൾക്കും ഒരല്പം പോലും ഇതിന്റെ തോത്‌ കുറക്കാനായില്ല...കൃത്യമായ ഇടവേളകളിൽ വിഷം ജയഭേരി മുഴക്കുന്നത് എനിക്ക് മാത്രം കേൾക്കാം ...ചെവികൾ  മുറുകെ പൊത്തിയാലും എനിക്കത് കേൾക്കാം.. ചെകുത്താനെ വിശ്വസിച്ചവൾക്കാണോ  വിഷത്തെ ഭയം...ഞാൻ കേൾക്കുന്നത് സത്യമാണെന്ന് അവൾ മാത്രം വിശ്വസിച്ചു...ഉരുണ്ടു കൂടുന്ന മേഘങ്ങളെല്ലാം ഒരു നാൾ ഇടിച്ചു കുത്തി പെയ്യുന്ന ഒരു ദിവസം വരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു ..