Skip to main content

Posts

Showing posts from 2017

മടിയൻ പറഞ്ഞതും പറയാത്തതും..

ജനിച്ചപ്പോൾ എനിക്ക് ചുറ്റുമുള്ളവർ എന്നെ പോലെ തന്നെ കുഴിവക്കത്തുണ്ട്...ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എല്ലാവരും തിരക്കിലാണ്....ഇരിക്കുന്ന സ്ഥലം വെടിപ്പാക്കന്നവരുണ്ട്, കുഴിയിലോട്ട് നീണ്ടിരിക്കുന്ന കാലിനെ പരിചരിക്കുന്നവർ, ചേല മിനുക്കുന്നവർ..എനിക്ക്   മുൻപേ വന്ന ചിലർ  ഇതെല്ലാം ചെയ്തു അതിലോട്ട് എടുത്തു ചാടുന്നതും മറ്റു ചിലർ വഴുതി വീഴുന്നതും എനിക്ക് കാണാം..ഒരാളെയും ഒരു പരിധിയിൽ കവിഞ്ഞു ആ കുഴിയുടെ വക്കിൽ  ചിലവഴിച്ചു കണ്ടതായോ കേട്ടതായോ എനിക്കോർമ്മയില്ല...ഇവരിൽ പലരും എന്റെ ആവാസ വ്യവസ്ഥ തകർക്കുന്നതായി എനിക്ക് തോന്നി.. വായു പോലെ എനിക്കും കൂടെ അവകാശപ്പെട്ട  ജലം,ഭൂമി, ആഹാരം കൈക്കലാക്കി എന്നോട് വിലപേശുന്നു..വിലകൊടുത്തില്ലേൽ കുഴിയിൽ വീണു പോവുമെന്ന് പറഞ്ഞവർ ഭയപ്പെടുത്തി..അതിനാൽ ഞാനും അവരെ പോലെ കയ്യടക്കാൻ തുടങ്ങി..എനിക്കും ഇപ്പോൾ ധൃതിയുണ്ട്...എനിക്ക് ചുറ്റുമുള്ളവർക്ക് എന്റെ മാറ്റത്തിൽ അതിയായ സന്തോഷമുണ്ട്.....ഞാനും അടുത്ത് നിൽക്കുന്നവരോട്അവർക്കില്ലാത്ത സൗഭാഗ്യങ്ങളെ പറ്റി ജാള്യത കൂടാതെ ചോദിയ്ക്കാൻ പഠിച്ചു.. .എന്റെ  കാലുകളും ഇപ്പോൾ കുഴിക്കുള്ളിലേക്ക് നീളുന്നു..നീളം വര്ധിക്കുന്നതിന്റെ വേഗത ഇപ്പോൾ വളരെ കൂടുതലാണ്.

തൊരപ്പൻ (ഷോർട് ഫിലിം)

വിസ്മയ ലോകത്തിലേക്കുള്ള കവാടം ഒരു വലിയ പാറ വെച്ച് അടച്ചിരിക്കുന്നു..കടക്കാൻ കുറെ പേരുണ്ട് എന്റെ കൂടെ..എങ്ങനെ പാറ നീക്കും എന്ന് അവരെ പോലെ തന്നെ എനിക്കും അറിവില്ലാരുന്നു… ഞങ്ങൾക്ക് ചുറ്റുപാടും ചകിരി കിടക്കുന്നുണ്ട്...ചകിരിയിലെ നല്ല നാരുകൾ ഞങ്ങളെല്ലാരും ശേഖരിച്ചു...ബലമുള്ള നാരുകൾ ചികഞ്ഞു കണ്ടുപിടിക്കാൻ സമയം കുറേയെടുത്തു..ഓരോ നാരിനും ആ പാറയെ വലിക്കാനോ ഇളക്കാനോ കഴിഞ്ഞില്ല..എല്ലാ നാരും കൂട്ടിപ്പിടിച്ചു നോക്കിയെങ്കിലും അത് പൊട്ടുന്നുണ്ടായിരുന്നു.. പ്രതീക്ഷിച്ച പോലെ കുറെ പേർ കല്ലെറിഞ്ഞു..ആ കല്ലുകൾ കൊട്ടാരം പണിയുമ്പോൾ എടുക്കും..ഒരു പക്ഷെ ആ കല്ലുകൾ ആണിതൊക്കെ ചെയ്യിപ്പിച്ചത്.. ഞാൻ മാറി ഇരുന്നു നാരുകൾ ഇടകലർത്തി കോർത്ത് നോക്കി...ഞാൻ തന്നെ കൈ കൊണ്ട് വലിച്ചു നോക്കിയപ്പോൾ അത് പിന്നെയും പൊട്ടുന്നുണ്ടാരുന്നു ...വഴിയിലൂടെ പോകുന്നവർ ഉദ്യമം കണ്ടു  നന്നായി പുച്ഛിക്കുന്നുണ്ടാരുന്നു....പക്ഷെ ഈ പോകുന്നവർക്കെല്ലാം കടക്കാൻ അറിവില്ലേലും വിസ്മയ ലോകത്തെ പറ്റി എന്നേക്കാൾ നല്ല അറിവുണ്ട്…അത് കൊണ്ട് എല്ലാം കേട്ടു ... ചൂടും സമയവും ദൂരവും എന്റെ കൂടെയുള്ളവരെ പിന്നോട്ട് വലിക്കുന്ന പോലെ തോന്നി...എങ്

മനസ്സ്

ഇതൊരു അവയവമാണോ? അല്ല ഇതിന്റെ ശരീരത്തിലെ സ്ഥാനം അറിയില്ല.. മനസ്സ് നന്നാവണം എന്നു കുറെ കേട്ടിട്ടുണ്ട്.. ഇത് നന്നാക്കാൻ നമ്മുടെ ശരീരത്തിനാവുമൊ? മനസ്സ് വെച്ചാൽ നടക്കും... ഈ മനസ്സിനെ അനുസരിപ്പിക്കാൻ കഴിയുമോ? നല്ലത് വന്നാൽ ഇഷ്ടമാണ്...നായകന്മാരെ  ആർക്കാ ഇഷ്ടമില്ലാത്തത്.. ശരീരത്തെ അനുസരിക്കാത്ത വില്ലന്മാരും ഉണ്ട്...ശരീരവും മനസ്സും നായകന്മാർ ആയാൽ എല്ലാം ശുഭമായി ഭവിക്കും.. നീ വിചാരിച്ചത് നടന്നില്ലെങ്കിൽ മനസ്സ് നിന്റെ വില്ലനാകും..ശരീരം മാത്രമാണ് നമ്മുടെ...അപ്പോൾ ഈ മനസ്സ് എന്നത് ഭാഗ്യം അല്ലെ? അതോ പ്രകൃതിയുടെ ശക്തിയെയാണോ നമ്മൾ വിവരം ഇല്ലാതെ മനസ്സ് എന്നു  വിളിക്കുന്നത്‌.. മനസ്സിന്റെ ഒരു ചിത്രം പോലും വരക്കാൻ പറ്റില്ല നിനക്ക്.. അപ്പോൾ അതാണോ ശെരിക്കും കാണപ്പെടാത്ത ദൈവം? അറിയില്ല..

പ്രതികാരം..

മുള്ളുള്ള തണ്ടിലെ പൂവിനു ഭംഗിയേറും.. മൊട്ടിടാത്ത ചെടിയെന്നു നിനച്ചു ചവിട്ടിതേച്ചു... കൈയ്യടിച്ചു ചിരിക്കുന്ന യക്ഷകന്മാരെ കാണാം.. കുളംബിനടിയിൽ ചവിട്ടെറ്റ്‌  ഞെരിയുമ്പോഴും ആരും  കാണരുതെയെന്നാശിച്ചു... ഒളിക്കാൻ കുളംബിനടിയിൽ മുള്ളുകൾ ഒരുപാടുണ്ടായിരുന്നു.. ഇഛിഛപൊൽ കുളംബിനടിയിലെ മുള്ളുകൾക്കുള്ളിലെ  കൂമ്പിനെ ചിലരൊന്നും കണ്ടില്ല... കരയുന്നതു കണ്ടും  കയ്യടിച്ച മുഖങളാണ് ജീവന്റെ കനൽ... മുളപൊട്ടി കൂംബുണങ്ങി വാടിയെരിഞ്ഞുണ്ടായ കനൽപുഷ്പം.. രൂപവും ഭാവവും മാറി ജീവിതചക്രം മുഴുവനും പൂവ് കാത്തിരിക്കും.. മുള്ളിന്റെ നോവുപോലറിയട്ടെ ലോകം കനലിന്റെ നീറ്റലും..                                                                                                                          Manto.

എംപ്റ്റിക്വർട്ടർ (LIWA DESERT) - യാത്രാവിവരണം - Manto Konikkara

സോഷ്യൽ മീഡിയ, ടെക്നോളജി..ഗുണത്തേക്കാളേറെ ദോഷവശങ്ങൾ ആണ് ഇവക്കുള്ളതെന്നു ഞാൻ കണ്ണടച്ചു പറയും.. ഇവ കൊണ്ടുള്ള ഏറ്റവും വലിയ ഗുണം ഇതാണ്..യാത്രകൾ !! അഞ്ചു ഇഞ്ചുള്ള ഒരു സ്ക്രീൻ വച്ച് എവിടെയും പോകാം..എന്തും അറിയാം..സമൂഹത്തിലെ കൂലിപ്പണിക്കാരൻ മുതൽ ഡോക്ടർമാർക്കു വരെ ഇപ്പോൾ യാത്രകൾ ഹരമാണ്..ഒരു തരത്തിൽ പറഞ്ഞാൽ വിദ്യാഭ്യാസക്കുറവും  ലോകപരിചയവും സന്തുലിതമായി സമൂഹത്തിൽ എല്ലാവരെയും അഭ്യസ്തവിദ്യന്മാർ ആക്കിയെന്നു വേണം പറയാൻ.. ഇത് ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന കുറച്ച് പേരുടെ യാത്രയാണ് ..അതായതു  പ്രവാസികൾ എന്ന് വിലകുറഞ്ഞ പ്രയോഗം കൊണ്ട് മുദ്ര കുത്തപെട്ടവർ..യു എസ്, ഓസ്ട്രേലിയ , കാനഡ , യൂറോപ്പ് എന്നിവിടങ്ങളിലുള്ളവരെ പ്രവാസി എന്ന് വിളിക്കില്ലെങ്കിലും ഗൾഫിൽ ഉള്ളവരെ അതായത് സ്വന്തം നാടിനു നാല് കാശുണ്ടാക്കി കൊടുക്കുന്നവരെ അങ്ങനെ വിളിക്കാനാണ് മലയാളികൾക്കിഷ്ടം.പതിവ് കഥകളിൽ കേൾക്കുന്ന പോലെ ഈ  യാത്രയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഗതികേട് കൊണ്ടല്ല ഇവിടെ വന്നു പെട്ടത്..ഒരു കല്യാണം പെട്ടെന്ന് തരപ്പെടണം, പോകാനും ജോലി ലഭിക്കാനും എളുപ്പമുള്ള പ്രദേശം അതും സ്വന്തം വീട്ടിൽ നിന്നും 4 മണിക്കൂർ മാത്രം യാത്രാദൈർഘ്യം ഉള്ള ഒരിടം, അ

ഗോവ

എന്റെ നാടിനോളം മനോഹരമല്ലേലും സദാചാരവാദികൾ നന്നേ കുറവാണ്..തെരുവ് നായ്ക്കളിൽ പോലും കണ്ടു ഞാൻ ആ നാടിന്റെയച്ചടക്കം..തീരവും തിരയുമുറങ്ങാത്ത നാട്ടിലെ ഉച്ചവെയിലിന്റെ ചൂടിനുമുണ്ടായിരുന്നൊരു സുഖം.....നിശാ സന്ധ്യയിൽ മണൽ പരപ്പിലൂടെ ഭാണ്ഡവും പേറി നടന്നകലുമ്പോൾ  ഓലക്കീറിനടിയിൽ നിന്നുയർന്ന പുകച്ചുരുളും, വറ്റിയ വീഞ്ഞ് കുപ്പികളും  എന്നോട് നിശബ്ദമായി ചോദിക്കുന്നുണ്ടായിരുന്നു..." മതിൽക്കെട്ടുകളില്ലാതെ മതിമറന്നാസ്വദിക്കാൻ ഇനിയെന്നിതുവഴി വരും ? "