Skip to main content

Posts

Featured post

മാസായി മാര... (യാത്രാ വിവരണം - Manto Konikkara)

കൂട്ടുകാർ കുറെ ഉണ്ടെങ്കിലും ഒരു അരിപ്പ എടുത്തു അരിക്കുമ്പോൾ നമ്മൾ എടുത്തു കളയാൻ അരിപ്പയിൽ അവശേഷിച്ച ധാന്യമണികൾ എന്നു വേണേൽ വിളിക്കാം..ഈ കഥയിൽ ഞങ്ങൾ എന്നു പറയുന്നത് ഈ നാലു ധാന്യമണികളും പിന്നെ അവരുടെ കുടുംബവും ആണ്...എറിയുമ്പോൾ വന്നു വീഴുന്ന സ്ഥലം പലതാണ്...കോളേജിൽ കണ്ടിട്ടുണ്ട് എന്നോർത്ത് ഞങ്ങൾ ഒരുമിച്ചല്ല ക്ലാസ്സിൽ ഇരുന്നത്...ഇപ്പോഴും ഞങ്ങൾ ഒന്നിച്ചൊന്നും അല്ല..ഒരാൾ അബുദാബി, ഒരാൾ ദുബായ്, ഒരാൾ ഷാർജ, ഒരാൾ സൗദി..തമ്മിൽ യാതൊരു സാമ്യതകളും ഇല്ല.. വിപരീത ധ്രുവങ്ങൾ ആകർഷിക്കും എന്നു ശാസ്ത്രത്തിൽ പഠിച്ചത് ജീവിതത്തിലും ശരിയാണ്...
ഗൾഫിൽ ജാതി മതഭേതമന്യേ ഇഷ്ടപ്പെടുന്ന ഒന്നാണ് ഈദ് ഒഴിവു ദിവസങ്ങൾ..അതുകൊണ്ട് ഒരു മാസം മുൻപെ ആസൂത്രണത്തിന്റെ ഭാഗമായി കുറെ ആഡംബര റിസോർട്സിന്റെ വില വിവര പട്ടികയെല്ലാം നോക്കി അന്ധാളിച്ചിരുന്നു..അടുത്ത് കിടക്കുന്ന സലാല എങ്കിലും പോവാൻ പറ്റാത്ത അവസ്ഥ..നാട്ടിൽ പോവാൻ ഓർത്തു വിമാനത്തിന്റെ ടിക്കറ്റ്‌ നിലവാരം കണ്ടപ്പോൾ ഞെട്ടി..
ആസൂത്രണം നിർത്തി വീട്ടിൽ കഴിഞ്ഞു കൂടാൻ തീരുമാനിക്കുന്നതിന് തൊട്ട് മുൻപെ ഉള്ള നിമിഷം..ചിന്താ ധാര ഇങ്ങനെ പോയി. "എളുപ്പത്തിൽ സുഖം തരുന്ന എന്തിനും രണ്ടു പവൻ സ്വർണ…
Recent posts

മനസ്സ്

ഇതൊരു അവയവമാണോ? അല്ല
ഇതിന്റെ ശരീരത്തിലെ സ്ഥാനം അറിയില്ല..
മനസ്സ് നന്നാവണം എന്നു കുറെ കേട്ടിട്ടുണ്ട്..
ഇത് നന്നാക്കാൻ നമ്മുടെ ശരീരത്തിനാവുമൊ?

മനസ്സ് വെച്ചാൽ നടക്കും... ഈ മനസ്സിനെ അനുസരിപ്പിക്കാൻ കഴിയുമോ? നല്ലത് വന്നാൽ ഇഷ്ടമാണ്...നായകന്മാരെ  ആർക്കാ ഇഷ്ടമില്ലാത്തത്.. ശരീരത്തെ അനുസരിക്കാത്ത വില്ലന്മാരും ഉണ്ട്...ശരീരവും മനസ്സും നായകന്മാർ ആയാൽ എല്ലാം ശുഭമായി ഭവിക്കും.. നീ വിചാരിച്ചത് നടന്നില്ലെങ്കിൽ മനസ്സ് നിന്റെ വില്ലനാകും..ശരീരം മാത്രമാണ് നമ്മുടെ...അപ്പോൾ ഈ മനസ്സ് എന്നത് ഭാഗ്യം അല്ലെ?

അതോ പ്രകൃതിയുടെ ശക്തിയെയാണോ നമ്മൾ വിവരം ഇല്ലാതെ മനസ്സ് എന്നു  വിളിക്കുന്നത്‌.. മനസ്സിന്റെ ഒരു ചിത്രം പോലും വരക്കാൻ പറ്റില്ല നിനക്ക്.. അപ്പോൾ അതാണോ ശെരിക്കും കാണപ്പെടാത്ത ദൈവം? അറിയില്ല..

പ്രതികാരം..

മുള്ളുള്ള തണ്ടിലെ പൂവിനു ഭംഗിയേറും..
മൊട്ടിടാത്ത ചെടിയെന്നു നിനച്ചു ചവിട്ടിതേച്ചു...
കൈയ്യടിച്ചു ചിരിക്കുന്ന യക്ഷകന്മാരെ കാണാം..
കുളംബിനടിയിൽ ചവിട്ടെറ്റ്‌  ഞെരിയുമ്പോഴും ആരും  കാണരുതെയെന്നാശിച്ചു...
ഒളിക്കാൻ കുളംബിനടിയിൽ മുള്ളുകൾ ഒരുപാടുണ്ടായിരുന്നു..
ഇഛിഛപൊൽ കുളംബിനടിയിലെ മുള്ളുകൾക്കുള്ളിലെ  കൂമ്പിനെ ചിലരൊന്നും കണ്ടില്ല...
കരയുന്നതു കണ്ടും  കയ്യടിച്ച മുഖങളാണ് ജീവന്റെ കനൽ...
മുളപൊട്ടി കൂംബുണങ്ങി വാടിയെരിഞ്ഞുണ്ടായ കനൽപുഷ്പം..
രൂപവും ഭാവവും മാറി ജീവിതചക്രം മുഴുവനും പൂവ് കാത്തിരിക്കും..

മുള്ളിന്റെ നോവുപോലറിയട്ടെ ലോകം കനലിന്റെ നീറ്റലും..


                                                                                                                         Manto.

എംപ്റ്റിക്വർട്ടർ (LIWA DESERT) - യാത്രാവിവരണം - Manto Konikkara

സോഷ്യൽ മീഡിയ, ടെക്നോളജി..ഗുണത്തേക്കാളേറെ ദോഷവശങ്ങൾ ആണ് ഇവക്കുള്ളതെന്നു ഞാൻ കണ്ണടച്ചു പറയും.. ഇവ കൊണ്ടുള്ള ഏറ്റവും വലിയ ഗുണം ഇതാണ്..യാത്രകൾ !! അഞ്ചു ഇഞ്ചുള്ള ഒരു സ്ക്രീൻ വച്ച് എവിടെയും പോകാം..എന്തും അറിയാം..സമൂഹത്തിലെ കൂലിപ്പണിക്കാരൻ മുതൽ ഡോക്ടർമാർക്കു വരെ ഇപ്പോൾ യാത്രകൾ ഹരമാണ്..ഒരു തരത്തിൽ പറഞ്ഞാൽ വിദ്യാഭ്യാസക്കുറവും  ലോകപരിചയവും സന്തുലിതമായി സമൂഹത്തിൽ എല്ലാവരെയും അഭ്യസ്തവിദ്യന്മാർ ആക്കിയെന്നു വേണം പറയാൻ..
ഇത് ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന കുറച്ച് പേരുടെ യാത്രയാണ് ..അതായതു  പ്രവാസികൾ എന്ന് വിലകുറഞ്ഞ പ്രയോഗം കൊണ്ട് മുദ്ര കുത്തപെട്ടവർ..യു എസ്, ഓസ്ട്രേലിയ , കാനഡ , യൂറോപ്പ് എന്നിവിടങ്ങളിലുള്ളവരെ പ്രവാസി എന്ന് വിളിക്കില്ലെങ്കിലും ഗൾഫിൽ ഉള്ളവരെ അതായത് സ്വന്തം നാടിനു നാല് കാശുണ്ടാക്കി കൊടുക്കുന്നവരെ അങ്ങനെ വിളിക്കാനാണ് മലയാളികൾക്കിഷ്ടം.പതിവ് കഥകളിൽ കേൾക്കുന്ന പോലെ ഈ  യാത്രയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഗതികേട് കൊണ്ടല്ല ഇവിടെ വന്നു പെട്ടത്..ഒരു കല്യാണം പെട്ടെന്ന് തരപ്പെടണം, പോകാനും ജോലി ലഭിക്കാനും എളുപ്പമുള്ള പ്രദേശം അതും സ്വന്തം വീട്ടിൽ നിന്നും 4 മണിക്കൂർ മാത്രം യാത്രാദൈർഘ്യം ഉള്ള ഒരിടം, അതായിര…

ഗോവ

എന്റെ നാടിനോളം മനോഹരമല്ലേലും സദാചാരവാദികൾ നന്നേ കുറവാണ്..തെരുവ് നായ്ക്കളിൽ പോലും കണ്ടു ഞാൻ ആ നാടിന്റെയച്ചടക്കം..തീരവും തിരയുമുറങ്ങാത്ത നാട്ടിലെ ഉച്ചവെയിലിന്റെ ചൂടിനുമുണ്ടായിരുന്നൊരു സുഖം.....നിശാ സന്ധ്യയിൽ മണൽ പരപ്പിലൂടെ ഭാണ്ഡവും പേറി നടന്നകലുമ്പോൾ  ഓലക്കീറിനടിയിൽ നിന്നുയർന്ന പുകച്ചുരുളും, വറ്റിയ വീഞ്ഞ് കുപ്പികളും  എന്നോട് നിശബ്ദമായി ചോദിക്കുന്നുണ്ടായിരുന്നു..." മതിൽക്കെട്ടുകളില്ലാതെ മതിമറന്നാസ്വദിക്കാൻ ഇനിയെന്നിതുവഴി വരും ? "

Life..A fly to death...

പ്രായാധിക്യമെന്നെ തളർത്തുന്നുവെന്നാലും..
പിടികൊടുക്കില്ല ഞാൻ വാർധക്യത്തിനായ്
എന്നുമുണ്ടെനിക്ക് ബാല്യമരുതാത്തതു ചെയ്‌വാനും  ചെയ്തു നോക്കിടാനും..
ശൈശവശീലങ്ങളൊന്നും മാറിയില്ല..
ഹൃദയത്തെ ചിരിപ്പിക്കുന്നതെന്തിനും പ്രഥമ സ്ഥാനമുണ്ടെൻ മനസ്സിനുള്ളിൽ.. പൂച്ചയായും, ആട്ടിൻകുട്ടിയായും, പിഞ്ചു പൈതലായും, സഖിയായും, സൂര്യകിരണങ്ങളായും, ഭക്ഷണമായും വന്നെന്നിരിക്കുമീ കാരണഹേതുക്കൾ..

ആറടി മണ്ണിലൊടുങ്ങാനെന്തിനെടോ ആടയാഭരണങ്ങളും പ്രൗഢിയും?
നീ വെറുക്കുന്ന പുഴുക്കളാണ് നിൻ മേനിക്കുടമകൾ..
ആസ്വദിക്കണമീ ജീവിതമെന്നോർക്കുമ്പോഴും പോകും നിന്റെ വിലയേറും രണ്ടു നിമിഷം...

ഭൂഗോളത്തിന്റെ സ്പന്ദനമല്ല ജീവിതം...
കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതാണ് ജീവിതം..
പിഴവിൽ നിന്നു പഠിക്കാനുള്ളതാണ് ജീവിതം..