കുറവേതെന്നറിയില്ല..
മനോവിഷമങ്ങളൊരുപാടുണ്ട്..
ഒന്നല്ലെങ്കിൽ വേറൊന്നുണ്ടാകുലപ്പെടാനെന്നും..
വൃഥാ പ്രവഹിക്കും ആധികളെൻ മനസ്സിൽ..
ഭ്രാന്തരെപ്പോൽ ചികയും കുറവുകളെന്നും
മഹാദാനങ്ങൾ കൈവശമുണ്ടെങ്കിലും..
അംബരചുംബികളാണെൻ ചിന്തകൾ നിദ്രാവിനാഴികയിൽ..
ഇരുട്ടിനെ മനസ്സിന്റെ നിറമെന്നും
കടലിരമ്പം മനസ്സിന്റെ താളമെന്നും തോന്നിടും..
അക്ഷമയാണെന്നുമെൻ ഘാധകൻ..
പവിഴം ചളിയിൽ നിന്നുത്ഭവിക്കുമാ പ്രതിഭാസവും
പരുന്തിന്റെ ജീവ ചക്രത്തിലെ രണ്ടാം ജന്മവും
തരുന്നുണ്ടൊരുപാട് ദൈർഘ്യമേറും പാഠാവലി..
മനോവിഷമങ്ങളൊരുപാടുണ്ട്..
ഒന്നല്ലെങ്കിൽ വേറൊന്നുണ്ടാകുലപ്പെടാനെന്നും..
വൃഥാ പ്രവഹിക്കും ആധികളെൻ മനസ്സിൽ..
ഭ്രാന്തരെപ്പോൽ ചികയും കുറവുകളെന്നും
മഹാദാനങ്ങൾ കൈവശമുണ്ടെങ്കിലും..
ഇരുട്ടിനെ മനസ്സിന്റെ നിറമെന്നും
കടലിരമ്പം മനസ്സിന്റെ താളമെന്നും തോന്നിടും..
പവിഴം ചളിയിൽ നിന്നുത്ഭവിക്കുമാ പ്രതിഭാസവും
പരുന്തിന്റെ ജീവ ചക്രത്തിലെ രണ്ടാം ജന്മവും
തരുന്നുണ്ടൊരുപാട് ദൈർഘ്യമേറും പാഠാവലി..
Comments
Post a Comment